Description
ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ആത്മകഥയാണ് അഗ്‌നിച്ചിറകുകള്‍. അരുണ്‍ തിവാരിയുടെ സഹായത്തോടെ ഡോ. അബ്ദുല്‍ കലാം ഇംഗ്ലീഷ് ഭാഷയില്‍ രചിച്ച വിങ്‌സ് ഓഫ് ഫയര്‍ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണിത്. ഡി.സി. ബുക്‌സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 1999ല്‍ പുറത്തിറങ്ങിയ വിങ്‌സ് ഓഫ് ഫയറിന്റെ പരിഭാഷകള്‍ ഗുജറാത്തി, തെലുങ്ക്, തമിഴ്, ഒറിയ, മറാത്തി, മലയാളം മുതലായ ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ചൈനീസ്, കൊറിയന്‍ തുടങ്ങിയ വിദേശ ഭാഷകളിലും ഉണ്ടായിട്ടുണ്ട്.
തമിഴ് നാട്ടിലെ രാമേശ്വരം സ്വദേശിയും ഒരു ഇടത്തരം മുസ്ലിം കുടുംബത്തിലെ അംഗവുമായ അബ്ദുല്‍ കലാം എങ്ങനെ ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ അമരക്കാരനായി എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. ധ1പയുവജനങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ് ഈ ആത്മകഥ
Reviews
There are no reviews yet.