Description
യു.എ. ഖാദര്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡും മലയാറ്റൂര്‍ അവാര്‍ഡും ലഭിച്ച കൃതി
വടക്കന്‍ മലയാളത്തിന്റെ ഈണം കേള്‍പ്പിക്കുന്ന ഇതിലെ നാടന്‍ ശീലുകളും പഴമൊഴികളും ഇഴചേരുന്ന വാമൊഴി, സ്വന്തം മണ്ണിന്റെ ആഴങ്ങളില്‍ നിന്നുറയുന്ന വായ്ത്താരിയാണ്. അതില്‍ വിന്യസിക്കപ്പെടുന്ന മനുഷ്യര്‍ വന്യവും ദീനവുമായ സ്പര്‍ദ്ധകളാലും മൃഗീയവാസനകളാലും നയിക്കപ്പെടുമ്പോള്‍ത്തന്നെ അവര്‍ മണ്ണിനോട് ചേര്‍ന്നുനില്ക്കുന്നു. കഥകളുറങ്ങുന്ന പന്തലായിനി എന്ന തന്റെ ദേശത്തെ ആത്മാവില്‍ ഏറ്റവാങ്ങുകയാണ് കഥാകാരന്‍.
അവതാരിക: ഡോ.ഇ.വി. രാമകൃഷ്ണന്‍