Description
സാരോപദേശത്തിന്റെ കൊച്ചുകഥകളിലൂടെ തലമുറതലമുറകളായി ലോകമെമ്പാടുമുള്ള കുട്ടികളെയും മുതിർന്നവരെയും ആകർഷിച്ചു കൊണ്ടിരിക്കുന്ന ഈസോപ്പുകഥകളുടെ സമാഹാരം. മൃഗങ്ങളും പക്ഷികളും മനുഷ്യരും മറ്റു ചരാചരങ്ങളും നിറഞ്ഞ ഈ രസകരമായ കഥകളിലുടെ നന്മയും തിന്മയും ശരിയും തെറ്റും ധർമവും അധർമവുമൊക്കെ എന്താണെന്ന് ലളിതമായി ഗുണപാഠസഹിതം അവതരിപ്പിക്കുന്നു.
കഥപറച്ചിലിന്റെ മാന്ത്രികതതന്നെയാണ് നൂറ്റാണ്ടുകളായി ഈ കൊച്ചുകഥകൾ അനശ്വരമായി നിലനിന്നതിന്റെ രഹസ്യം. ഏതൊരു മനുഷ്യനും അവശ്യം വായിച്ചിരിക്കേണ്ട കഥകൾ.
പുനരാഖ്യാനം ഡോ. അനിത എം.പി.