Description
എം. മുകുന്ദൻ
ജനിച്ചനാൾ മുതലാണ് ജീവിതമാരംഭിക്കുന്നത് എന്ന ധാരണ അയാൾക്കില്ല. ഏതെങ്കിലും ഒരു സാക്ഷാത്കാരത്തിലൂടെ നമ്മുടെ ജീവിതത്തെ ക്കുറിച്ച് എവിടെവച്ച് എപ്പോൾ നാം ബോധവാനാകുന്നുവോ അവിടെവച്ച് അപ്പോഴാണ് നാം നമ്മുടെ ജീവിതമാരംഭിക്കുന്നത്. ആദിത്യൻ തന്റെ കുഴപ്പ ങ്ങൾ നിറഞ്ഞ ജീവിതത്തിന്റെ തുടക്കം എവിടെയെന്നു നിർണ്ണയിക്കുന്നില്ല. അത് ഇരുപതാം നൂറ്റാണ്ടിലോ പതിനേഴാം നൂറ്റാണ്ടിലോ ആണ്. സാമാന്യവത്കരണത്തിലൊതുങ്ങാത്ത വ്യഥിതമായ ജീവിതസങ്കീർണ്ണതകൾ ചിത്രീകരിക്കുന്ന ഈ നോവലിൽ കഥാപാത്രത്തിൽനിന്ന് കാലത്തെ അകറ്റി നിർത്തുകയാണ്. എം.മുകുന്ദന്റെ നവീനമായ രചനാരീതിയും രചനാപദ്ധതിയും കൊണ്ട് വ്യത്യസ്തവും ദീപ്തവുമായ ഈ കൃതി എന്നും ഒരു നൂതനാനുഭവമായിരിക്കും.