Description
പൊറ്റെക്കാട്ടിനും കാരൂരിനും ശേഷം അധ്യാപകകഥകളെ ഒരു പ്രസ്ഥാനമാക്കിമാറ്റുന്നത് അക്ബര്‍ കക്കട്ടിലാണെന്ന് പ്രമുഖ നിരൂപകര്‍ . അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഡീയ്യോനും ഏയ്യോനും നാട്ടുകാരുമടങ്ങുന്ന ഒരു ലോകത്തില്‍നിന്ന് ആത്മപരിഹാസത്തോടെ കണ്ടെടുക്കുന്ന അതീവ രസകരവും ചിന്തോദ്ദീപകവുമായ സന്ദര്‍ഭങ്ങള്‍ . ഗ്രാമീണ നിഷ്‌കളങ്കത തുളുമ്പുന്ന കഥകള്‍ … പ്രശസ്ത കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന്റെ അതിപ്രശസ്തങ്ങളായ അധ്യാപക കഥകളുടെ പുതിയ പതിപ്പ്, കൂടുതല്‍ കഥകളോടെ …