Description
വാതില്‍ കടക്കാന്‍ കാലെടുത്തുവെച്ച അധികാരി പെട്ടെന്ന്
തിരിഞ്ഞ് കൊടുങ്കാറ്റായി. ഓടിച്ചെന്ന് കാജലിന്റെ മുഖം
രണ്ടു കൈ കൊണ്ടും പിടിച്ച് നെറ്റിയില്‍, വിതുമ്പിക്കൊണ്ട് ഉമ്മവെച്ചു. കാജലിന്റെ നെറ്റിയില്‍ അധികാരിയുടെ
കണ്ണുനീര് പരന്നു…
ചേറുമ്പിലെ പലചരക്കുകടയില്‍നിന്നും ഇലയും പുകയിലയും വാങ്ങി ബീഡി തെരച്ചുകൊടുത്ത് കുടുംബം പോറ്റുന്ന അധികാരിയുടെ കഥയാണിത്. ജീവിതം ഇതിഹാസമാക്കിമാറ്റിയ അധികാരി എന്ന സാധാരണക്കാരന്റെ കഥ.
ചേറുമ്പിലെ അധികാരിയുടെയും ആ നാടിന്റെ സ്വന്തം
കഥാപാത്രങ്ങളുടെയും ജീവിതകഥ പറയുന്ന നോവല്‍.
ചിത്രീകരണം
സഗീര്‍