Description
ഹെസെക്കിയ ബട്ടർവർത്ത്
കർഷകന്റെ മകനായി ജനിച്ച് സ്വപരിശ്രമത്താൽ അമേരിക്കൻ ഐക്യനാടുകളുടെ പതിനാറാമത് പ്രസിഡന്റായി മാറിയ എബ്രഹാം ലിങ്കന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ. ചെറുപ്പത്തിൽത്തന്നെ പുസ്തകവായനയിൽ തത്പരനായ, സദാ ചിന്തയിൽ മുഴുകിയ, വാക്ചാതുര്യം കൈമുതലാക്കിയ ലിങ്കന്റെ അസാധാരണമായ ജീവിതകഥ.
കുട്ടിക്കാലത്ത് സാക്ഷിയായ അടിമക്കച്ചവടത്തിനെതിരെ പോരാടി വിജയം നേടിയ എബ്രഹാം ലിങ്കന്റെ ജീവിതം കുട്ടികൾക്ക് എന്നും പ്രചോദനാത്മകമാണ്.
പുനരാഖ്യാനം: ഫിലോ തോമസ്
ചിത്രീകരണം: സിബി സി.ജെ.