Description
ദു:ഖത്തേയും സമ്പത്താണെന്ന മട്ടില്‍ ആളുകള്‍ പിടിച്ചുവെച്ചിരിക്കുന്നു. ആരെയെങ്കിലും ദു:ഖത്തില്‍ നിന്ന് പുറത്ത് കൊണ്ടുവരണമെങ്കില്‍ പ്രേമത്തോട് കൂടി മാത്രമേ കഴിയൂ. നമ്മുടെ രാജ്യം ലോകത്തിന് കൊടുത്തിട്ടുള്ളത് ധ്യാനം മാത്രമാണ്. അതിന്റെ ഗംഗ എന്നും ഒഴുകിക്കൊണ്ടിരിക്കുന്നു. കൃതജ്ഞതയോടെ ധൈര്യം സൂക്ഷിക്കുക. അന്യരുടേതായ ഒന്നും തന്നെ നാം വാങ്ങുന്നില്ല. വിരഹവേദനയുടെ ആനന്ദം നല്കുന്ന മധുരം നാമറിയണം. കൂടിക്കാഴ്ചയില്‍ ഉണ്ടാകാതിരുന്ന മധുരത്തേക്കാള്‍ കൂടുതല്‍ മധുരം വേര്‍പാടിലുണ്ടാകും.
ഭൗതികമായിത്തീരുകയല്ല വേണ്ടത്. നമ്മുടെയുള്ളില്‍ ഭൗതികമല്ലാത്തതിന്റെ ഇത്തിരി പ്രകാശമുണ്ട്. ആ പ്രകാശകിരണത്തിന് ധ്യാനം ഉത്തേജനം പകരുന്നു. ആരോ അഗ്നിയെ ഉയര്‍ത്തുകയും ചാരത്തെ ഊതിക്കളയുകയും ചെയ്യുന്നത് പോലെ.
പരിഭാഷ: അശോകന്‍ ചില്ലിക്കാടന്‍
Reviews
There are no reviews yet.