Description
ഏതു കടുത്ത കൂരിരുട്ടിലും പ്രകാശിക്കുന്ന
കുഞ്ഞുമിന്നാമിന്നിവെളിച്ചത്തെ തേടിപ്പിടിക്കാനുള്ള
നിത്യപ്രത്യാശയുടെ മനസ്സാണ് ഈ എഴുത്തുകാരിയെ
ഇരുണ്ടുപോയ നമ്മുടെ കാലത്തും വ്യത്യസ്തയാക്കുന്നത്.
പ്രത്യാശ സമ്മാനിക്കുന്ന വാക്കുകളാണ് എക്കാലത്തും
അന്ധകാരയുഗങ്ങളെ അതിജീവിക്കുവാനുള്ള ബലം
ജനതയ്ക്കു നല്‍കിയിട്ടുള്ളത്. ആ അര്‍ത്ഥത്തില്‍
ലോകത്തിന്റെ എല്ലാ വേദനകളെയും വിഷങ്ങളെയും
ഏറ്റെടുത്തുകൊണ്ട്, അവയെ കടഞ്ഞുകടഞ്ഞ് അമൃതം
സൃഷ്ടിക്കുന്ന കവിതയുടെ യഥാര്‍ത്ഥമായ രാസവിദ്യ
ശശികല മേനോന് വശമുണ്ട് എന്നു വിലയിരുത്താം. അടിതെളിഞ്ഞ മലയാളഭാഷ, ക്ലാസിക്കല്‍ കാല്‍പ്പനികതയുടെ സൗന്ദര്യസ്പര്‍ശം, നല്ല കൈയടക്കം, ഉദാത്തതാസ്പര്‍ശമുള്ള ഭാവന,
കൃതഹസ്തതയുള്ള ആഖ്യാനപാടവം തുടങ്ങി നല്ല കവിതയുടെ ലക്ഷണം തികഞ്ഞ ഈ രചനകളിലൂടെ ഒരു കവയിത്രി എന്ന
നിലയില്‍ തന്റെ അനിഷേദ്ധ്യമായ സ്ഥാനംകൂടി ശശികല മേനോന്‍ ഉറപ്പിച്ചെടുത്തിരിക്കുന്നു എന്നു നിസ്സംശയം പറയാം.
-ആലങ്കോട് ലീലാകൃഷ്ണന്‍
കവിയും ഗാനരചയിതാവുമായ ശശികല മേനോന്റെ
പുതിയ കവിതാസമാഹാരം