Book AANAPPAKA
Aanapaka Back Cover
Book AANAPPAKA

ആനപ്പക

650.00

In stock

Author: UNNIKRISHNAN PUTHUR Category: Language:   MALAYALAM
ISBN: ISBN 13: 9788119164738 Edition: 3 Publisher: Mathrubhumi
Specifications Pages: 566
About the Book

പെരുമയുള്ള ഒരു ആനക്കൊട്ടയില്‍ കഴിഞ്ഞുകൂടുന്ന
മനുഷ്യരും ആനകളും തമ്മിലുള്ള വൈകാരിക
ബന്ധത്തിന്റെ കഥ. മനുഷ്യനും മനുഷ്യനും തമ്മിലുടലെടുക്കുന്ന പകയും സ്നേഹവും അവര്‍ക്കിടയില്‍ മാറാരോഗം പോലെ
പടര്‍ന്നുകയറുന്ന വൈകാരികമൂര്‍ച്ഛയും ആനപ്പക പോലെ
നീറിനീറി പുകയുന്ന വൈരാഗ്യവും ഉരല്‍പ്പുര എന്ന
തൊഴിലിടത്തിലെ സ്ത്രീകളുടെ ജീവിതവും
ആവിഷ്‌കരിക്കുന്ന മഹാഖ്യാനം. മനുഷ്യരിലും മൃഗങ്ങളിലും ഒരു ധാരപോലെ ഒരേ മട്ടില്‍ വ്യാധിയായി പടര്‍ന്നുപിടിച്ച ഒരു കാലഘട്ടത്തിന്റെ വാല്‍ക്കണ്ണാടി കൂടിയാണ് ഈ രചന.
പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെയും ദേശത്തിന്റെയും
ഹൃദയസ്പര്‍ശിയായ കഥ പറയുന്ന നോവല്‍.

വായനക്കാരും വായനശാലകളും ഏറ്റെടുത്ത
പുസ്തകത്തിന്റെ മൂന്നാം പതിപ്പ്

The Author

മലയാളത്തിലെ പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്. 1933ല്‍ തൃശ്ശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരില്‍ ജനിച്ചു. അച്ഛന്‍ കല്ലാത്ത് ചുള്ളിപ്പറമ്പില്‍ ശങ്കുണ്ണിനായര്‍. അമ്മ പുതൂര്‍ ജാനകിഅമ്മ. ചാവക്കാട് ബോര്‍ഡ് സ്‌കൂളിലും പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും വിദ്യാഭ്യാസം. രാഷ്ട്രീയപ്രവര്‍ത്തകനും(സോഷ്യലിസ്റ്റ് പ്രസ്ഥാനം) തൊഴിലാളി നേതാവുമായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പുമേധാവിയായി ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചു. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, നിര്‍വാഹകസമിതി അംഗം, സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, പ്രസിഡന്റ്, ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അറുനൂറോളം കഥകള്‍ എഴുതി. ആദ്യ കഥാസമാഹാരം കരയുന്ന കാല്പാടുകള്‍. ഇരുപത്തിയൊന്‍പത് കഥാസമാഹാരങ്ങള്‍, പതിനഞ്ച് നോവലുകള്‍, ഒരു കവിതാസമാഹാരം, ജീവചരിത്രം, അനുസ്മരണങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. ബലിക്കല്ല്(ഇംഗ്ലീഷിലും തമിഴിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്), നാഴികമണി, മനസ്സേ ശാന്തമാകൂ, ആട്ടുകട്ടില്‍, പാവക്കിനാവ്, ആനപ്പക, ആത്മവിഭൂതി, അമൃതമഥനം, ജലസമാധി, വേദനകളും സ്വപ്നങ്ങളും, നിദ്രാവിഹീനങ്ങളായ രാവുകള്‍, ഡെലന്‍തോമസിന്റെ ഗാനം, സുന്ദരി ചെറ്യേമ്മ, നക്ഷത്രക്കുഞ്ഞ്, ഗോപുരവെളിച്ചം, മകന്റെ ഭാഗ്യം, കംസന്‍, ഒരു ദേവാലയത്തിന് ചുറ്റും, തള്ളവിരല്‍, പുതൂരിന്റെ കഥകള്‍, മറക്കാനും പൊറുക്കാനും, തിരഞ്ഞെടുത്ത കഥകള്‍, കാലത്തിന്റെ കളി, എന്റെ നൂറ്റൊന്ന് കഥകള്‍ തുടങ്ങിയവ മുഖ്യകൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(ബലിക്കല്ല്), ജി. സ്മാരക അവാര്‍ഡ്(നാഴികമണി), പത്മപ്രഭാ പുരസ്‌കാരം(എന്റെ നൂറ്റൊന്ന് കഥകള്‍) എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: തങ്കമണിഅമ്മ. മക്കള്‍: ഷാജു, ബിജു. വിലാസം: ജാനകീസദനം, ഗുരുവായൂര്‍.

Description

പെരുമയുള്ള ഒരു ആനക്കൊട്ടയില്‍ കഴിഞ്ഞുകൂടുന്ന
മനുഷ്യരും ആനകളും തമ്മിലുള്ള വൈകാരിക
ബന്ധത്തിന്റെ കഥ. മനുഷ്യനും മനുഷ്യനും തമ്മിലുടലെടുക്കുന്ന പകയും സ്നേഹവും അവര്‍ക്കിടയില്‍ മാറാരോഗം പോലെ
പടര്‍ന്നുകയറുന്ന വൈകാരികമൂര്‍ച്ഛയും ആനപ്പക പോലെ
നീറിനീറി പുകയുന്ന വൈരാഗ്യവും ഉരല്‍പ്പുര എന്ന
തൊഴിലിടത്തിലെ സ്ത്രീകളുടെ ജീവിതവും
ആവിഷ്‌കരിക്കുന്ന മഹാഖ്യാനം. മനുഷ്യരിലും മൃഗങ്ങളിലും ഒരു ധാരപോലെ ഒരേ മട്ടില്‍ വ്യാധിയായി പടര്‍ന്നുപിടിച്ച ഒരു കാലഘട്ടത്തിന്റെ വാല്‍ക്കണ്ണാടി കൂടിയാണ് ഈ രചന.
പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെയും ദേശത്തിന്റെയും
ഹൃദയസ്പര്‍ശിയായ കഥ പറയുന്ന നോവല്‍.

വായനക്കാരും വായനശാലകളും ഏറ്റെടുത്ത
പുസ്തകത്തിന്റെ മൂന്നാം പതിപ്പ്

You may also like…

AANAPPAKA
You're viewing: AANAPPAKA 650.00
Add to cart