Description
From the author of 387.47
ആശിഷ് ബെന്‍ അജയ്
മൂന്നാം പതിപ്പ്
സമയം മൂന്നരമണി കഴിഞ്ഞിരുന്നു. ബ്രാഞ്ചിന്റെ ഷട്ടറും പൂട്ടി ഞാന്‍ പുറത്തേയ്ക്കിറങ്ങി. പുറത്ത് നല്ല കോടമഞ്ഞുണ്ട്. പോരാഞ്ഞതിനു ചീവിടുകളുടെ ഒച്ചയും കുറ്റാകൂരിരുട്ടും. വഴിയിലെങ്ങും ഒരു വഴിവിളക്കോ പ്രകാശമോ ഒന്നും തന്നെയില്ല. എന്നെയാരോ പിന്തുടരുന്നുണ്ടെന്ന തോന്നല്‍ എനിക്കുണ്ടായത് കൊണ്ടാവണം, ഞാന്‍ എന്റെ നടത്തം ധ്രുതഗതിയിലാക്കി. വീട്ടിലെത്തിയപാടേ കതകടച്ച് കുറ്റിയിട്ടു. തുറന്ന് കിടക്കുന്ന ജനാലയിലൂടെ കോടമഞ്ഞ് അകത്തേയ്ക്ക് അടിച്ചു കയറുന്നുണ്ട്. ജനാല കുറ്റിയിട്ട് അടയ്ക്കുന്ന നേരം ഞാന്‍ വീണ്ടുമൊരിക്കല്‍ കൂടി പുറത്തേയ്ക്ക് നോക്കി. ബാങ്കിനുള്ളിലെ ലൈറ്റ് ഒന്ന് മിന്നി അണഞ്ഞോ? അതോ എനിക്ക് വെറുതെ തോന്നിയതാണോ?
Seems like my mind had once again started playing games with me !!