Description
ഷെരീഫ് സാഗര്‍
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെയും മലബാര്‍ സമരവുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളെയും സമഗ്രമായി സമീപിക്കുന്ന കൃതി.
മലബാര്‍ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം. ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹം. പിറന്ന മണ്ണിനും മനുഷ്യര്‍ക്കും വേണ്ടി ഹൃദയരക്തം നല്‍കിയ ആ ദേശസ്‌നേഹിയുടെ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന കൃതി. മലബാര്‍ സമരത്തെ പൊതുധാരാ പ്രക്ഷോഭങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്ന ദുര്‍വ്യാഖ്യാനങ്ങളെയും പരിശോധിക്കുന്നു.