Description
രാഘവവാരിയർ
രാജൻ ഗുരുക്കൾ
മാറിവന്ന സങ്കല്പങ്ങളും രീതിശാസ്ത്രവും അതോടൊപ്പം കിട്ടാവുന്നിടത്തോളം തെളിവുകളും ആധാരമാക്കി കേരളചരിത്രം പുനരാഖ്യാനം ചെയ്യാനുള്ള പരിശ്രമത്തിന്റെ ഫലമാണ് ഈ പുസ്തകം. ചരിത്രാതീതകാലം മുതൽ വിദേശീയാഗമനം വരെ കേരളീയസമൂഹം കടന്നുപോന്ന ദശാസന്ധികളുടെ പരിവർത്തനപ്രക്രിയയാണ് ഇതിലെ ചർച്ചാവിഷയം. ചരിത്രത്തെ ഇളക്കമറ്റ ചില അവസ്ഥകളായി കാണുന്നതിനുപകരം ചലനാത്മകമായ ഒരു പ്രക്രിയയായി ഉൾക്കൊള്ളാനും വിശദീകരിക്കാനുമാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്.