Description
ആശിഷ് ബെന്‍ അജയ്
എട്ടാം പതിപ്പ്
ചുമരിലെ ക്ലോക്കില്‍ സമയം ഒന്നടിച്ചു. പുസ്തകം വായിച്ചിരുന്നപ്പോള്‍ സമയം പോയതറിഞ്ഞതേയില്ല. തുറന്നു കിടന്ന ജനാലയ്ക്കുള്ളിലൂടെ തണുത്ത കാറ്റ് അകത്തേയ്ക്കടിച്ച് കയറുന്നു. ജനാല അടയ്ക്കാന്‍ നേരം ഞാന്‍ അല്‍പ സമയം പുറത്തേയ്ക്ക് നോക്കി നിന്നു. പുറത്ത് സ്ട്രീറ്റ് ലൈറ്റുകള്‍ ഒന്നുപോലുമില്ല. കുറ്റാക്കുറ്റിരുട്ട് മാത്രം. നാഗലിംഗ പൂവിന്റെ ഗന്ധം കാറ്റിലാകെ പരന്നിരുന്നു.
പൂട്ടികിടക്കുന്ന ആ നാലുകെട്ടിന്റെ മട്ടുപ്പാവില്‍ ഒരു ബള്‍ബ് പെട്ടെന്ന് കത്തിയണഞ്ഞോ? അതോ എനിക്ക് വെറുതെ തോന്നിയതാണോ?
Seems like my mind had already started playing games with me…