Description
സിനിമാക്കാരെ മോഡലോ ബാന്റ് അംബാസിഡറോ ആക്കുന്നതില്‍ കവിഞ്ഞ ഒരു അഡ്വര്‍ടൈസിങ്ങ് സ്റ്റ്രാറ്റജിയും മലയാളിക്ക് പൊതുവെ വശമില്ല. ബുദ്ധിയോ ക്രിയേറ്റിവിറ്റിയോ വേണ്ടാത്ത ഒരു കാര്യം. ഇരന്നും കാലുപിടിച്ചും സുഖിപ്പിച്ചും നേടിയെടുക്കുന്ന താര-സമ്മതം വിജയത്തിന്റെ അടിത്തറയായികണ്ട
സംരഭകന്‍ മുന്നോട്ട് നിരങ്ങുന്നു.
ബിസിനസ്റ്റ് ലോകത്ത്, ചിന്തകൊണ്ടും ബുദ്ധികൊണ്ടും ക്രിയേറ്റിവിറ്റി കൊണ്ടും എത്രയോ അത്ഭുത വിജയങ്ങള്‍ സംഭവിച്ചിരിക്കുന്നു. പഠിച്ചെടുക്കാനും ആവേശം കൊള്ളാനും എത്രയോ കേസ് സ്റ്റഡികള്‍..!
മക്‌ഡോനല്‍സ്, കൊക്കൊക്കോള, ഐക്കിയ ആപ്പിള്‍, ഇന്റല്‍, മോണ്‍ഗോമറി വാര്‍ഡ്, ടൊയോട്ട, വോള്‍വോ, ഗൂഗിള്‍, ആമസോണ്‍, ഫേസ്ബുക്ക്, ഫോക്‌സ് വാഗണ്‍ ബീറ്റില്‍, പ്രോക്റ്റര്‍ ആന്റ് ഗാംബിള്‍സ്റ്റേയും യുണിലീവറിന്റേയും അസംഖ്യം ബാന്റുകള്‍…
നമുക്കിതൊന്നും വേണ്ട. ഒരു താരത്തിന്റെ ഡേറ്റ് മാത്രം മതി. താരത്തിളക്കം കഴിഞ്ഞാല്‍ കുപ്പത്തൊട്ടിയില്‍. ഇവരെ സംരംഭ പ്രതിഭകളായി കൊണ്ടുനടക്കാന്‍ നമ്മളും…!
ഇതൊക്കെ മാറിയാലേ ഇനി രക്ഷയുള്ള ‘ആധുനികത’ അറിവുകളുടെ കാര്യത്തിലും സംഭവിക്കണം. ഫിലിപ്പ് കോട്‌ളറും ഡേവിഡ് ഓള്‍ള്‍വിയും സ്റ്റീവ് ജോബ്‌സും ഡീറ്റര്‍ റാംസും ഹെന്റി ഫോര്‍ഡും അക്വിയോ മൊറിറ്റോയും സാധാരണക്കാരുടെ ഹീറോകളായി മാറണം. എങ്കില്‍, എങ്കില്‍ മാത്രമേ വരും കാലത്തി ലെങ്കിലും നമുക്ക് ലോക വിപണിയില്‍ മല്‍സരിക്കാന്‍ കഴിയൂ.
Reviews
There are no reviews yet.