Description
പഥേര്‍പാഞ്ചാലിയുടെ തുടര്‍ച്ചയാണ് അപരാജിതന്‍, അപുവിന്റെ സ്കൂള്‍ ദിനങ്ങളിലൂടെയാണ് അപരാജിതനിലെ കഥ വളരുന്നത്. നഗരവാസത്തിനിടയില് ദാരിദ്ര്യത്തോടൊപ്പം മനു ഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളോടും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോടും അവനു മല്ലിടേണ്ടി വരുന്നു. ജീവിതത്തെയും ഭാവിയെയും കുറിച്ചുള്ള ആരോഗ്യകരമായ ദര്‍ശനമാണ് പഥേര്‍പാഞ്ചാലി നല്കുന്നതെങ്കില് അപരാജിതനില്‍ ഈ ദര്‍ശനം കുറേക്കൂടി കരുത്തും കാന്തിയുമാര്ജ്ജിക്കുന്നു. ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമെ നിരവധി യൂറോപ്യന്‍ ഭാഷകളില്‍ ബിഭൂതിഭൂഷന്റെ നോവലുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പല സര്‍വ്വകലാശാലകളിലും ഈ നോവലുകള്‍ പഠിപ്പിച്ചുവരുന്നു.
വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍
Reviews
There are no reviews yet.