Description
ഒരു മാന്ത്രികന്‍ ആകസ്മികമായിട്ടാണ് തന്റെ ഓര്‍മക്കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങിയതെങ്കിലും അതൊരു കഥപോലെ, തികച്ചും ഒരു കല്പിത കഥ സര്‍ഗ്ഗാത്മകമായി രേഖപ്പെടുത്തിയതുപോലെ ആയിത്തീര്‍ന്നിരിക്കുന്നു. ഏതൊരെഴുത്തുകാരനും സര്‍ഗ്ഗാത്മകമായ വൈഭവം കാണിക്കണമെന്നുണ്ടെ ങ്കില്‍ അതിനുപിന്നില്‍ മനോഹരമായൊരു ഭൂപ്രകൃതിയുണ്ടാവണമെന്ന് പറയാറുണ്ട്. നിലമ്പൂര്‍ പോലെ വശ്യമായ ഭൂപ്രകൃതിയില്‍ നിന്നുവന്ന ഗോപിനാഥ്, പ്രകൃതിയുടെ സ്വാധീനം മനസ്സിലിട്ടുകൊണ്ട് ഗൃഹാതുരത്വം പകരാന്‍ കഴിയുന്ന ഒരെഴുത്തുകാരന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. -ഒ. എന്‍ വി
കവളമൂക്കട്ട എന്ന കുഗ്രാമത്തില്‍ മാജിക്കിന്റെ മാസ്മരലോകം സ്വപ്നം കണ്ടു നടന്നിരുന്ന ഒരു കുട്ടിയില്‍ നിന്ന് ഗോപിനാഥ് മുതുകാട് എന്ന വിശ്രുത കലാകാരനിലേക്ക് വളര്‍ന്ന ഇരുപത്തഞ്ച് വര്‍ഷങ്ങളുടെ സത്യസന്ധവും അനുഭവതീക്ഷണവുമായ ആവിഷ്‌കാരം. ലളിതമായ ഭാഷയില്‍ ഗൃഹാതുരതകള്‍ ഉണര്‍ത്തുന്ന ആഖ്യാനത്തിലൂടെ വ്യത്യസ്തമായി മാറുന്ന ആത്മകഥ.