Description
വി. ഷിനിലാൽ
ഒരു കൃതി രാഷ്ട്രീയമാവാൻ തുറന്ന രാഷ്ട്രീയ പ്രമേയം സ്വീകരിക്കണമെന്നില്ല. അത്തരമൊരു തുറന്ന പ്രമേയം സ്വീകരിക്കുന്നതുകൊണ്ട് ഈ നോവൽ വെറും രാഷ്ട്രീയ കൃതിയാവുന്നുമില്ല.
– സിവിക് ചന്ദ്രൻ
‘പരമാധികാര രാഷ്ട്രം എന്ന ദുർഘട ദുർഗ്ഗത്തിൽ ഒറ്റ വെടിയുണ്ടയുടെ വില മാത്രമേ തനിക്കുള്ളു എന്നു തിരിച്ചറിഞ്ഞ ഒരെഴുത്തുകാരന്റെ ഉന്നം തെറ്റാത്ത സർഗ്ഗാക്രമണമാണ് 124. ഏതു നിമിഷത്തിലും ആരും അകപ്പെട്ടുപോകാവുന്ന, ആരേയും അകപ്പെടുത്താവുന്ന ഒരു വലിയ ചതുപ്പായി മാറിയിരിക്കുന്നു നമ്മുടെ ജീവിതമെന്ന് ഉൾക്കിടിലത്തോടെ ഓർമ്മപ്പെടുത്തുന്ന നോവൽ
– ഒ. പി. സുരേഷ്
പ്രമേയത്തിലും ആഖ്യാനത്തിലുമെല്ലാം വഴിമാറി നടന്നതിന്റെ ചൈതന്യം ഈ നോവലിൽ പ്രകടമാണ്. എന്നാൽ അത് വഴിമാറ്റത്തിന്റെ അടയാളം മാത്രമല്ല സൂചിപ്പിക്കുന്നത്. രാഷ്ട്രീയ കേരളത്തിലേക്ക് നിശ്ശബ്ദമായി വരുന്ന ഫാസിസത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൂടി ഇതിലുണ്ട്. അങ്ങന 124 ഭാവിയിലേക്കുള്ള ഒരു വാതിൽ തുറക്കുകയാണ്.
– ഡോ. കെ ബി. ശെൽവമണി