Description
പരിഷ്‌കരിച്ച പതിപ്പ്
ഡോ.എന്‍.പി. ഉണ്ണി
(മുന്‍ വൈസ് ചാന്‍സലര്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല)
ഉപനിഷത്തിന്റെ പൊരുൾ
ആദികാലത്ത് മഹർഷിമാർ ശിഷ്യന്മാരെ അടുത്തിരുത്തി ഉപദേശിച്ച ജ്ഞാനം എന്നർത്ഥത്തിലാണ് (ഉപ അടുത്ത്) (നിഷത്= ഇരുന്നുകൊണ്ട്) ഉപനിഷത്ത് എന്ന് വിളിക്കപ്പെട്ടത്. ജ്ഞാന മനസ്സുകളുടെ തേജസ്സിനെ നാം നിത്യജീവിതത്തിൽ കൊണ്ടുവരണം. നമുക്കിപ്പോൾ വേണ്ടത് ശക്തിയാണ്. ശക്തി യില്ലെങ്കിൽ ഒരുകാര്യവും സാധ്യമല്ലല്ലോ. ശക്തിയുടെ സ്രോതസ്സായ “ഉപനിഷത്തുകൾ വിശ്വം മുഴുവൻ ശക്തിചൈതന്യം പ്രദാനം ചെയ്യാനുള്ള കരുത്ത് ആവാഹിക്കുന്നവയാണ്. കാലം, ദേശം, ജാതി, മതം എന്നിവയ്ക്കതീതമായി ഉപനിഷത്തുകൾ ഉദ്ഘോഷിക്കുന്നു. ഉണരുക! എഴുന്നേൽക്കുക ! സർവബന്ധങ്ങളുടേയും ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സ്വന്തം കാലുകളിൽ ദ്യഢമായി നിൽക്കുക.
– മനുഷ്യന്റെ മഹത്തായ ധിഷണാശേഷിയുടെ അമൂല്യഫലങ്ങളാണ് ഉപനിഷത്തുകൾ. ജനിമ്യതി കളിലും സുഖദുഃഖങ്ങളിലും മാത്രമല്ല എല്ലാ ജീവിതപരിതോവസ്ഥകളിലും ഉപനിഷത്തുകളിൽ നിന്നുള്ള സിദ്ധി വേറെയൊരിടത്തും ലഭിക്കുന്നില്ല. ആത്മജ്ഞാനവും ആത്മശാന്തിയും നൽകുന്ന ‘ബ്യഹദ്കോശമാണ് ഈ ജ്ഞാനപേടകങ്ങൾ.
ദാദാഷുക്കോ (മുഗൾചക്രവർത്തിയായിരുന്ന ഷാജഹാന്റെ മൂത്തപുത്രനും ഔറംഗസീബിന്റെ ജ്യേഷ്ഠനുമായിരുന്ന ദാറാപ്പൂക്കോയാണ് ഉപനിഷത്തുകൾ ആദ്യമായി ഒരു വിദേശഭാഷയിലേയ്ക്ക് (പേർസ്യനിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്).
മാക്സ് മുള്ളർ (ജർമ്മൻ ദാർശനികൻ)
സത്യത്തെ കണ്ടെത്താൻ ഉപനിഷത്ത് മാർഗ്ഗം പോലെ ഒരു ശ്രേഷ്ഠമാർഗ്ഗമില്ല. ഉപനിഷത്ത് ജ്ഞാനം എന്റെ ജീവിതത്തിന്റെ ഉന്നതിക്ക് ഗണ്യമായ അവലംബം നൽകിയിട്ടുണ്ട്. ആത്മീയമായ ഉൽക്കർഷത്തിന് ഉതകുന്ന വിശ്വമതഗ്രന്ഥങ്ങളിൽ ഉപനിഷത്തിന് ഏറ്റവും മഹനീയസ്ഥാനമുണ്ട്. മഹാമനീഷികളുടെ മേധാശേഷിയുടെ ഫലമായ ഉപനിഷത്ത് ജ്ഞാനം ഒരിക്കൽ യൂറോപ്പഭൂഖണ്ഡം മുഴുവൻ വ്യാപിച്ചു ജ്ഞാനത്തിനും ചിന്തകൾക്കും പൂർണ്ണമായ പരിവർത്തനം ഉണ്ടാക്കുക തന്നെ ചെയ്യും.
ബുദ്ധി സാരഥിയും മനസ്സ് കടിഞ്ഞാണും ശരീരം രഥവും ഇന്ദ്രിയങ്ങൾ കുതിരകളും വിഷയങ്ങൾ വീഥികളുമായി ജീവിതയാത്രയിൽ മുന്നേറുന്ന മനുഷ്യൻ പരമപദം പ്രാപിക്കുന്നു. ഐതരയോപനിഷത്
ആർഷ സംസ്കൃതിയുടെ മഹത്വദർശനത്തിന്റെ കാതലായ “നൂറ്റിയെട്ട് ഉപനിഷത്തുകൾ” മൂലത്തോടും സമ്പൂർണ്ണ ഗദ്യപരിഭാഷയോടും ലളിതമായ വ്യാഖ്യാനത്തോടുംകൂടി മലയാളത്തിൽ ആദ്യമായി ഒറ്റവോള്യത്തിൽ പ്രസിദ്ധീകരിക്കുന്ന മഹാസംരഭമാണിത്. ഓരോ മലയാളിയും സ്വന്തമാക്കി തലമുറകളിലേക്ക് കൈമാറേണ്ടതാണ് ഈമഹാഗ്രന്ഥം
ഒരു ഹിന്ദു എന്ത് അറിയണമോ അത് മുഴുവൻ ഉപനിഷത്തിലുണ്ട്. ഹിന്ദുമതത്തെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വായിച്ചാൽ മതി. ആദ്യം ഇതിൽ നല്കിയിരിക്കുന്നത് ഈശവാസോപനിഷത്താണ്. ഇത് ശുക്ലയജുർവേദത്തിന്റെ ഒരുഭാഗമാണ്. 16 മന്ത്രങ്ങളുള്ള ഈ ഉപനിഷത് സമ്പൂർണ്ണമാണ്. വേദാന്തരഹസ്യം ആദ്യമന്ത്രത്തിൽ തന്നെ അടങ്ങിയിരിക്കുന്നു. ഹിന്ദു മതത്തിന്റെ പരമസത്തയായി മഹാത്മാഗാന്ധി ഈ ഉപനിഷത്തിനെ കണക്കാക്കി എല്ലാപ്രാർത്ഥനയിലും ഈ ഉപനിഷത്ത് ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്നു എല്ലായിടത്തും എപ്പോഴും ഉപയോഗിക്കുന്നു. എല്ലാവർക്കും കാണാതെ അറിയാവുന്ന സർവ്വസാധാരണമായ മന്ത്രമാണിത്.
ഒരുവന്റെ ധർമ്മം അറിയാനുള്ള ‘ഏകമാർഗ്ഗം ഉപനിഷത് പഠിക്കലാണ്. ഉപനിഷത്ത് ഉള്ള ഗ്യഹംസർവവിജ്ഞാനത്തിന്റേയും
സർവൈശ്വര്യങ്ങളുടേയും ഉറവിടമാണ്.