Description
നിരമിത്രന്‍ എന്ന വിസ്മയകഥാപാത്രത്തെ മുന്‍നിര്‍ത്തി, അധികാരപ്രത്യയശാസ്ത്രങ്ങളുടെ ഉള്ളറകളെ രാഷ്ട്രീയമായി വിശകലനം ചെയ്യുകയും തിരസ്‌കൃതരും നിസ്സഹായരും സ്‌നേഹംകൊണ്ടു മുറിവേറ്റവരുമായ മനുഷ്യരുടെ ആന്തരികസംഘര്‍ഷങ്ങള്‍കൊണ്ട് ഇതിഹാസത്തിന് ഒരു ബദല്‍ ആഖ്യാനം തീര്‍ക്കുകയും ചെയ്ത ആര്‍. രാജശ്രീയുടെ ആത്രേയകം എന്ന നോവലിനെക്കുറിച്ചുള്ള പഠനങ്ങളും ആസ്വാദനക്കുറിപ്പുകളും. രവിശങ്കര്‍ എസ്. നായര്‍, ഡോ. എസ്. കൃഷ്ണകുമാര്‍, ടി.കെ. ഉമ്മര്‍, ഡോ. പി. സുരേഷ്, ഫസല്‍ റഹ്‌മാന്‍, ഡോ. മിനി പ്രസാദ്, നിഷി ലീല ജോര്‍ജ്, വി.കെ. ബാബു, ഡോ. കെ.എച്ച്. സുബ്രഹ്‌മണ്യന്‍, ഡോ. വി. അബ്ദുള്‍ ലത്തീഫ്, ഡോ. സ്വപ്‌ന സി. കോമ്പത്ത്, ഡോ. മഞ്ജുള കെ.വി., ഡോ. ശാലിനി പി., രശ്മി പി., നിഷ ഗില്‍ബര്‍ട്ട്, വി. പ്രവീണ, ഡോ. ലിജി എന്‍. എന്നിവര്‍ എഴുതുന്നു.