Description
‘ഒരു സാധാരണ കുട്ടിയായാണ് അദ്ദേഹം പിറന്നത്. നാമോരോരുത്തരെയുംപോലെ രക്ഷിതാക്കളുടെ കണ്ണിലുണ്ണിയായ കൊച്ചുകുട്ടി. ആ കുട്ടി സ്കൂളില്‍ പോയി, വീട്ടുപാഠങ്ങള്‍ ചെയ്തു, വക്കീല്‍പ്പണിക്ക് വേണ്ട യോഗ്യത നേടാനുള്ള പരീക്ഷകളെഴുതി, ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി വിലപിക്കുന്ന ഹൃദയത്തോടുകൂടിയ യുവാവായി. പ്രത്യാശ കൈവിടാതെ അദ്ദേഹം സത്യത്തിനും നീതിക്കും വേണ്ടി പൊരുതി. ഒരു സാധാരണമനുഷ്യന് അസാധാരണജീവിതം നയിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണെന്നു കാണിച്ചുതന്ന മുത്തച്ഛനായിരുന്നു അദ്ദേഹം. ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്താല്‍
ഏതു കുഞ്ഞിനും ഗാന്ധിയെപ്പോലെ ആയിത്തീരാന്‍ സാധിക്കും.’
കന്നടയില്‍ പല പതിപ്പുകള്‍ വന്ന ജീവചരിത്രഗ്രന്ഥത്തിന്റെ പരിഭാഷ