Description
ചോമനദുഡി
ചോമന്റെ സ്വപ്‌നവും പ്രതീക്ഷയും നിരാശയും ദുഃഖവും അവന്റെ തുടിയുടെ താളത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.
കേരളത്തിലെ മാടപ്പുലയനും കര്‍ണാടകത്തിലെ മാരിപ്പുലയനും ഒരേ വര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ തന്നെയാണ്. പുലയന്‍ കൃഷി ചെയ്താല്‍ നാടു മുടിയുമെന്ന വിശ്വാസം നിലനില്‌ക്കെ, നാലടിമണ്ണില്‍ സ്വന്തമായി കൃഷി ചെയ്തു കൃഷിക്കാരനാകാന്‍ കൊതിച്ച ചോമന്റെ കഥയാണ് ചോമനദുഡി. പ്രതികരണത്തിനും പ്രതിഷേധത്തിനുമായി ശിവരാമ കാരന്ത് പുലയന്റെ കൈയില്‍ കൊടുക്കുന്നത് അവന്റെ ജീവിതത്തോട് അലിഞ്ഞുചേര്‍ന്ന തുടിയാണ്. കര്‍ണാടകത്തിലെ പ്രശ്‌നങ്ങള്‍ പല രൂപത്തില്‍ പല ഭാവത്തില്‍ ഭാരതത്തിലെ പല പ്രദേശങ്ങളിലും ഇന്നും നിലനില്ക്കുന്നു. ‘ചോമനദുഡി’യുടെ പ്രസിദ്ധീകരണത്തിലൂടെ ഈ പ്രശ്‌നങ്ങള്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ഇതിന്റെ ചലച്ചിത്രാവിഷ്‌കാരം മനുഷ്യ മനസ്സാക്ഷിയെ തട്ടിയുണര്‍ത്തുകയുണ്ടായി.
പരിഭാഷ: പി.എന്‍. മൂഡിത്തായ, ഗോപകുമാര്‍ വി.
Reviews
There are no reviews yet.