Description
മധുപാല്‍
അലിവിന്റെ, കരുണയുടെ കൊച്ചുകൊച്ചു തുരുത്തുകളാണ്
മധുപാലിന്റെ കഥകള്‍. യൗവനതീക്ഷ്ണതയുടെ ഭാവധാരകളില്‍ കെട്ടിയുയര്‍ത്തിയ ഈ ചെറുശില്പ്പങ്ങള്, കഠിനവേദനകളുടെ
മേല്‍ സാന്ത്വനം ചൊരിയുന്ന ഒരുതരം സുതാര്യഭാഷകൊണ്ട്
രൂപപ്പെട്ടവയാണ്. സ്വപ്നജീവിയും ഏകാകിയും ബന്ധങ്ങള്‍ക്കായി കൈനീട്ടി സഞ്ചരിക്കുന്നവരുമായ മനുഷ്യരുടെ കഥകളാണ്
മധുപാലിനു നമ്മോടു പറയാനുള്ളത്. ബന്ധങ്ങള്‍
അയഥാര്‍ത്ഥമാകുമ്പോള്‍ അവയ്ക്കു പകരം വിഭ്രാന്തികള്‍
സ്വയം സൃഷ്ടിച്ച് അവയ്ക്കുള്ളില്‍ രക്ഷ തേടാന്‍ ശ്രമിക്കുന്ന
മനുഷ്യരെ, അവരുടെ മരണംവരെ അനുധാവനം ചെയ്യാന്‍
ഈ കഥാകൃത്ത് ശ്രമിക്കുന്നു. നിഷ്കാസിതനായ മനുഷ്യന് സ്വന്തമായി തുരുത്തുകള്‍ നിര്‍മ്മിക്കുന്നവന്‍കൂടിയാകയാല്‍,
അവന്റെ കഥകള്‍ നമ്മെ ആകര്‍ഷിക്കുമെന്ന്
ഈ കഥാകൃത്തിനു നന്നായറിയാം.
-ആര്. നരേന്ദ്രപ്രസാദ്
സ്വപ്നത്തിന്റെ വഴികളില്‍ അടയാളപ്പെട്ടുപോയ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന പതിനഞ്ചു കഥകള്‍