Description
സ്പ്രിംക്ലര്‍, ബ്രൂവറി-ഡിസ്റ്റിലറി ഇടപാട്, പമ്പാ മണല്‍ക്കടത്ത്, ഇ-മൊബിലിറ്റി തുടങ്ങി എ.ഐ. ക്യാമറ വരെ നീളുന്ന
അഴിമതിയുടെ ശൃംഖലകളെ കണ്ടെത്താനും പുറത്തു
കൊണ്ടുവരാനും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ പോരാട്ടങ്ങളുടെ കഥ. അഴിമതികള്‍ ചികഞ്ഞെടുക്കാനും
അവയ്ക്കു പിന്നാലെ സഞ്ചരിച്ച് അനുബന്ധരേഖകള്‍ കണ്ടെത്താനും
അവ ആഴത്തില്‍ പഠിക്കാനും ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റിന്റെ മേലങ്കിയണിഞ്ഞ്, വിദ്യാര്‍ത്ഥിയുടെ ജിജ്ഞാസയോടെ ഒരു മുതിര്‍ന്ന രാഷ്ട്രീയനേതാവ് നടത്തിയ യാത്രകളെ സാകൂതം വീക്ഷിച്ച,
ഒപ്പം ചേര്‍ന്ന് അന്വേഷണങ്ങളില്‍ ഭാഗഭാക്കായ
മാദ്ധ്യമപ്രവര്‍ത്തകന്റെ രേഖപ്പെടുത്തലുകള്‍.
ജനാധിപത്യസംവിധാനത്തില്‍ പ്രതിപക്ഷജാഗ്രതയെ കൃത്യമായി
അടയാളപ്പെടുത്തുന്ന അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ
പിന്നാമ്പുറ കഥകള്‍.