Book PAZHASSIYUM KADATHANADUM
Pazhassiyum Kadathanadum Back Cover
Book PAZHASSIYUM KADATHANADUM

പഴശ്ശിയും കടത്തനാടും

450.00

In stock

Author: Balakrishnan K Category: Language:   MALAYALAM
ISBN: ISBN 13: 9789359624525 Edition: 1 Publisher: Mathrubhumi
Specifications Pages: 376
About the Book

തച്ചോളി ഒതേനനും കതിരൂര്‍ ഗുരുക്കളും പയ്യമ്പള്ളി ചന്തുവുമടക്കമുള്ള വടക്കന്‍പാട്ടിലെ വീരനായകന്മാര്‍, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ
ഉയര്‍ന്ന ശബ്ദങ്ങള്‍, പഴശ്ശിയുടെ ചെറുത്തുനില്‍പ്പ്, തില്ലങ്കേരിയിലും
ഒഞ്ചിയത്തും സേലം ജയിലിലും പഴശ്ശിയിലും നടന്ന ജന്മിത്തവിരുദ്ധ
കലാപങ്ങള്‍, ശിവാനന്ദ പരമഹംസരും വാഗ്ഭടാനന്ദനും നേതൃത്വം നല്‍കിയ സാമൂഹിക-നവോത്ഥാനപ്രസ്ഥാനങ്ങള്‍, മൊയാരത്ത് ശങ്കരനും എ.കെ.ജിയും സി.എച്ച്. കണാരനും സി.കെ. ഗോവിന്ദന്‍ നായരുമടങ്ങിയ ദേശീയപ്രസ്ഥാനനേതാക്കള്‍, കൊട്ടിയൂരും തൊടീക്കളവും അണ്ടലൂരും ലോകനാര്‍കാവും അടക്കമുള്ള ക്ഷേത്രങ്ങള്‍, പുനവും ചന്തുമേനോനും
സഞ്ജയനും ഉള്‍പ്പെട്ട സാഹിത്യത്തിലെ മഹാരഥന്മാര്‍, ഗുണ്ടര്‍ട്ടും ബ്രണ്ണനും പിന്നെ സര്‍ക്കസ്സും ക്രിക്കറ്റും എന്നിങ്ങനെ ഇന്നത്തെ
കേരളത്തെ പരുവപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകസാരഥ്യം വഹിച്ച
ഒരു പ്രദേശത്തിന്റെ ചരിത്രത്തില്‍നിന്ന് വര്‍ത്തമാനകാല
യാഥാര്‍ത്ഥ്യങ്ങളിലേക്കു നീളുന്ന അന്വേഷണം.
വടക്കന്‍പാട്ടിന്റെ ഹൃദയഭൂമിയും കേരളത്തിലെ സ്വാതന്ത്ര്യ
സമരത്തിന്റെയും ജന്മിത്തവിരുദ്ധ സമരങ്ങളുടെയും പോരാട്ടഭൂമിയുമായ കടത്തനാടിന്റെ പരിസരപ്രദേശങ്ങളിലൂടെ ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ നടത്തിയ യാത്രയുടെയും, ആ യാത്രയിലുടനീളം ഒരു വടക്കന്‍കാറ്റിന്റെ സൗരഭ്യമെന്നോണം ഒഴുകിവരുന്ന ചരിത്രസ്മരണകളുടെയും പുസ്തകം.

The Author

മയ്യിൽ ചെറുപഴശ്ശിയിൽ എ കെ കൃഷ്ണൻ നമ്പ്യാരുടെയും കെ ശ്രീദേവിയുടെയും മകനായി 1963 ഏപ്രിൽ 20ന് ജനിച്ചു .മയ്യിൽ ഗവ. ഹൈസ്കൂൾ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം .മലയാളത്തിൽ എം എ .,ബി എഡ്‌ .ബിരുദം ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് ,ദേശാഭിമാനി വരിക എഡിറ്റർ ഇൻ ചാർജ് ,മാതൃഭൂമി കാസർഗോഡ് കണ്ണൂർ ബ്യൂറോ ചീഫ് എന്നി നിലകളിൽ പ്രവർത്തിച്ചു .വി എസ് .അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഇപ്പോൾ മാതൃഭൂമി എഡിറ്റോറിയൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നു .

Description

തച്ചോളി ഒതേനനും കതിരൂര്‍ ഗുരുക്കളും പയ്യമ്പള്ളി ചന്തുവുമടക്കമുള്ള വടക്കന്‍പാട്ടിലെ വീരനായകന്മാര്‍, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ
ഉയര്‍ന്ന ശബ്ദങ്ങള്‍, പഴശ്ശിയുടെ ചെറുത്തുനില്‍പ്പ്, തില്ലങ്കേരിയിലും
ഒഞ്ചിയത്തും സേലം ജയിലിലും പഴശ്ശിയിലും നടന്ന ജന്മിത്തവിരുദ്ധ
കലാപങ്ങള്‍, ശിവാനന്ദ പരമഹംസരും വാഗ്ഭടാനന്ദനും നേതൃത്വം നല്‍കിയ സാമൂഹിക-നവോത്ഥാനപ്രസ്ഥാനങ്ങള്‍, മൊയാരത്ത് ശങ്കരനും എ.കെ.ജിയും സി.എച്ച്. കണാരനും സി.കെ. ഗോവിന്ദന്‍ നായരുമടങ്ങിയ ദേശീയപ്രസ്ഥാനനേതാക്കള്‍, കൊട്ടിയൂരും തൊടീക്കളവും അണ്ടലൂരും ലോകനാര്‍കാവും അടക്കമുള്ള ക്ഷേത്രങ്ങള്‍, പുനവും ചന്തുമേനോനും
സഞ്ജയനും ഉള്‍പ്പെട്ട സാഹിത്യത്തിലെ മഹാരഥന്മാര്‍, ഗുണ്ടര്‍ട്ടും ബ്രണ്ണനും പിന്നെ സര്‍ക്കസ്സും ക്രിക്കറ്റും എന്നിങ്ങനെ ഇന്നത്തെ
കേരളത്തെ പരുവപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകസാരഥ്യം വഹിച്ച
ഒരു പ്രദേശത്തിന്റെ ചരിത്രത്തില്‍നിന്ന് വര്‍ത്തമാനകാല
യാഥാര്‍ത്ഥ്യങ്ങളിലേക്കു നീളുന്ന അന്വേഷണം.
വടക്കന്‍പാട്ടിന്റെ ഹൃദയഭൂമിയും കേരളത്തിലെ സ്വാതന്ത്ര്യ
സമരത്തിന്റെയും ജന്മിത്തവിരുദ്ധ സമരങ്ങളുടെയും പോരാട്ടഭൂമിയുമായ കടത്തനാടിന്റെ പരിസരപ്രദേശങ്ങളിലൂടെ ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ നടത്തിയ യാത്രയുടെയും, ആ യാത്രയിലുടനീളം ഒരു വടക്കന്‍കാറ്റിന്റെ സൗരഭ്യമെന്നോണം ഒഴുകിവരുന്ന ചരിത്രസ്മരണകളുടെയും പുസ്തകം.

You may also like…

PAZHASSIYUM KADATHANADUM
You're viewing: PAZHASSIYUM KADATHANADUM 450.00
Add to cart