Description
നവോത്ഥാനവ്യവഹാരത്തിന്റെ ചരിത്രവും രാഷ്ട്രീയവും,
കേരളീയനവോത്ഥാനത്തിന്റെ പൂര്‍വ്വചരിത്രം,
ഗുരു: ആധുനികതയുമായുള്ള മുഖാമുഖങ്ങള്‍,
ചട്ടമ്പിസ്വാമികള്‍: രാഷ്ട്രീയദൈവശാസ്ത്രത്തിന്റെ വൈരുദ്ധ്യങ്ങള്‍, അയ്യന്‍കാളി: അപനിര്‍മ്മിക്കപ്പെട്ട സ്ഥലവും ശരീരവും,
സഹോദരന് അയ്യപ്പന്: സമൂഹം എന്ന നവോത്ഥാനസമസ്യ,
വൈക്കം സത്യാഗ്രഹവും നവോത്ഥാനചരിത്രവും,
ആശാന്റെ സീത: വിചാരഭാഷയുടെ ഉന്മാദരാഷ്ട്രീയം,
രമണനിലെ നവോത്ഥാനദുരന്തബോധങ്ങള്‍
തുടങ്ങി നവോത്ഥാനവ്യവഹാരത്തെ പുതിയ വിചാരമാതൃകയില്‍
വിശകലനം ചെയ്യുന്ന പഠനം.
കേരളചരിത്രത്തിലെ നവോത്ഥാനസങ്കല്‍പ്പത്തിന്റെ സമഗ്രമായ
സാംസ്കാരികപഠനവും വിമര്‍ശനവും. കേരളീയ സര്‍ഗ്ഗാത്മകതയെ
സജീവമാക്കുന്ന ഇടപെടലുകളിലൂടെ സാമൂഹികചിന്തയെ
നിരന്തരം നവീകരിക്കുന്ന ഡോ. ടി.ടി. ശ്രീകുമാറിന്റെ കേരളീയ
നവോത്ഥാനത്തെക്കുറിച്ചുള്ള വിചിന്തനങ്ങളുടെ സമാഹാരം.