Description
വ്യാകരണപ്പിഴവുള്ള ചിന്തകളെ സ്വയം പഠിച്ച ഭാഷയിലേക്ക് പകര്‍ത്തുമ്പോള്‍ പലതും ചോര്‍ന്നുപോയെന്ന് വരാം. ദയവായി നിങ്ങളതില്‍ സാഹിത്യഭംഗി തിരയരുത്. ആഖ്യാനരീതിയെ പരിഹസിക്കരുത്. ചില ജീവിതങ്ങള്‍, അല്ല ഒരുപാട് ജീവിതങ്ങള്‍ അങ്ങനെയാണ്. ഓര്‍ത്തെടുക്കാന്‍ മൂല്യമുള്ളതൊന്നും ഇല്ലാത്ത വെറും ജീവിതങ്ങള്‍. മിന്നലേറ്റ് മരിച്ചുവീണ കര്‍ഷകന്റെ ചെരുപ്പിന്റെ ചിത്രം ഈയടുത്താണ് കണ്ടത്. കമ്പികൊണ്ട് തുന്നിക്കൂട്ടിയ ആ ചെരിപ്പ് അയാളുടേതുമാത്രമല്ല. എന്റെയുപ്പയടക്കം ലക്ഷോപലക്ഷം പേരുടെ ചെരുപ്പാണത്. ആ ചെരുപ്പുകള്‍ക്ക് പറയാനറിയുന്ന ജീവിതകഥകളെ എനിക്കും പറയാനുള്ളൂ.








