Description
നോവല്‍ സമാഹാരം
സി. രാധാകൃഷ്ണന്
അഗ്നി, യുദ്ധം, പൂജ്യം, ബൃഹദാരണ്യകം, ഒറ്റയടിപ്പാതകള്‍, മരണശിക്ഷ എന്നിങ്ങനെ ആറു നോവലുകളാണ് ഈ കൂട്ടായ്മയില്‍. പല കാലങ്ങളില്‍ വിരചിതങ്ങളായ ഈ കൃതികളിലെല്ലാം ജീവിതവും മരണവും തമ്മിലും അഹിംസയും ഹിംസയും തമ്മിലുമുള്ള സമവാക്യങ്ങളാണ് പ്രമേയം. പക്ഷേ, ഓരോന്നിലും സമീപനവും തിരിച്ചറിവുകളും വേറെയാണ്. ആത്മഹത്യകള്‍ പെരുകി വരുന്ന കാലവിപര്യയത്തിന്റെ ഈ നാളുകളില്‍ ഈ വിശകലനാനുഭവങ്ങള്ക്ക് പ്രസക്തി വര്‍ദ്ധിക്കുന്നു. ദര്‍ശനഭംഗിയും പരിതോവസ്ഥകളുടെ വൈവിദ്ധ്യവും ഭാഷാസൗകുമാര്യവും രസകരമായ ആഖ്യാനശൈലിയും ഈ കൃതികളെ എക്കാലത്തേക്കുമുള്ള മുതല്‍ക്കൂട്ടാക്കുന്നു.
നാലാംപതിപ്പ്