Description
ഏതു ഗ്രാഫിക് നോവലുകളെയുംപോലെ
ഈ കൃതിയും സുഗമമായി വായിച്ചുപോവാം.
അടിസ്ഥാനപരമായി കോമിക്സിന്റെ
സ്വഭാവം ഉള്ളതുകൊണ്ടാണ് ഈ പാരായണക്ഷമത.
അതിനപ്പുറം എന്തൊക്കെയോ ഇതില്‍ ഉണ്ടെന്ന്
ഒരു നാട്യവും രചയിതാക്കള്ക്കില്ല. ഗഹനമായ
കാര്യങ്ങള്‍ പറഞ്ഞുപോവുന്നത് ഒരു പിരിമുറുക്കവും
ഇല്ലാതെയാണ്.
-ഇ.പി. ഉണ്ണി
സ്പിനോസയും നാരായണഗുരുവും മുതല്‍
ഫൂക്കോയും റാന്‍സിയറും വരെയുള്ള തത്ത്വചിന്തകര്‍
‘വിചിത്രസൂത്ര’ത്തില്‍ വന്നുപോകുന്നുണ്ട്. ഇവരുടെ
വാക്കുകള്‍ നിരഞ്ജന്റെ ഗ്രാഫിക്സിനൊപ്പം
വാഗ്ബലൂണുകളില് തത്തിക്കളിക്കുന്നു.
-വി. സനില്‍