Description
ലക്ഷണമൊത്ത ഒരു മലയാളിജീവിതത്തിന് അകമ്പടി സേവിക്കുന്ന എല്ലാ ഘടകങ്ങളും ഈ പുസ്തകത്തിൽ തിരനോക്കുന്നു .സിനിമ,സിനിമാപ്പാട്, ക്രിക്കറ്റ്,ഫുട്‌ബോൾ ,ക്ഷേത്രം ,കഥകളി ,ദൈവം ,ആനകൾ ,ഗാനമേള, ഓണം, പൂരങ്ങൾ, തുടങ്ങി മഴക്കാലമെത്തുമ്പോൾ കൂട്ടത്തോടെ മുറ്റത്ത് പ്രത്യക്ഷമാകുന്ന ഒച്ചുകൾ വരെ ഈ ജീവിതത്തിൻ്റെ പറ്റുപടിപുസ്തകത്തിൽ അണിനിരക്കുന്നു .ആത്മകഥയിലെ ചില അധ്യായങ്ങളായി അവതരിപ്പിച്ചിട്ടുള്ള രചനകളെക്കൂടാതെ ,കഥാരൂപത്തിൽ പിറവിയെടുത്തിട്ടുള്ള ചിലതും ഇതിൽ ഉൾപ്പെടുന്നുണ്ട്. അച്ചനുമമ്മയും ഭാര്യയും പെങ്ങളും മക്കളും സഹപ്രവർത്തകരും മുഴുനീള വേഷങ്ങൾ ആളുന്ന ഈ ആട്ടക്കഥയിലെ കുട്ടിത്തരങ്ങളായി വരുന്ന ചില കഥാപാത്രങ്ങളും നമ്മെ ഓർമിപ്പിക്കുന്നത് ജീവിതം എന്ന മൂന്നക്ഷരത്തിൻ്റെ ഭിന്നപ്രകാശങ്ങൾ തന്നെ
സുഭാഷ് ചന്ദ്രൻ.