Description
വിനോയ് തോമസ്
‘കരിക്കോട്ടക്കരി’യുടെ കഥാകാരന് എഴുത്തിന്റെ പിന്നാമ്പുറ കഥകള്‍ പറയുകയാണ്. സിനിമ കാണാന്‍ പോയ വഴികള്‍ മുതല്‍ മനുഷ്യന്റെ എല്ലാവിധ വേവലാതികളും സംഘര്‍ഷങ്ങളും ഓര്‍മ്മകളായി അടയാളപ്പെടുത്തുകയാണ്. ആത്മകഥാംശമുള്ള ഈ രചനകളിലൂടെ തന്റെ ദേശത്തിന്റെ വിവിധതരം മനുഷ്യരുടെ ജീവിതം പറയുകയാണ്. ഈ ദേശമെഴുത്ത് സാര്‍വ്വലൗകികവുമായി രൂപാന്തരപ്പെടുകയാണ്. അങ്ങനെ കാലത്തിനും സമയത്തിനുമപ്പുറം വികസിക്കുന്നു, ഭാഷയുടെ അതിരുകള്‍ ഭേദിക്കുന്നു. പച്ചയ്ക്ക് പറയുകയാണ് സത്യസന്ധമായി തന്റെ അനുഭവങ്ങള്‍ വിവരിക്കുന്ന ഈ പുസ്തകം മലയാളത്തിലെ അത്യപൂര്‍വ്വമായ രചനയാണ്.