Description
സമകാലിക അള്‍ജീരിയന്‍-അറബ് നോവലിലെ ശ്രദ്ധേയനായ ബൂമെദീന്‍ ബല്‍കബീറിന്റെ പ്രശസ്ത കൃതിയുടെ
അറബിയില്‍നിന്ന് നേരിട്ടുള്ള മലയാളപരിഭാഷ.
അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരപോരാളിയായ
അബ്ദുല്‍ ഖാദര്‍ പിന്നീട്, സ്വതന്ത്ര അള്‍ജീരിയയും
മൊറോക്കോയും തമ്മിലുള്ള ശത്രുതമൂലം
കൊളോണിയല്‍ ഭരണകാലത്തെ അനുഭവങ്ങളെത്തന്നെ
നേരിടുന്നത് ഒരു നടുക്കുന്ന യാഥാര്‍ത്ഥ്യമാണ്.
മനുഷ്യന്റെ യാതനകള്‍ക്ക് സാര്‍വ്വകാലികതയും
സാര്‍വ്വലൗകികതയുമാണുള്ളത് എന്ന്
ഓര്‍മ്മിപ്പിക്കുന്ന പുസ്തകം.





