Description
ഷൗക്കത്ത്
സശ്ശരീരനായിരുന്നപ്പോഴും ശരീരമില്ലാത്തവനെപ്പോലെയും ഒരിടത്തുതന്നെ പ്രതിഷ്ഠിതനായിരിക്കുമ്പോഴും ലോകത്ത് എല്ലായിടത്തും വ്യാപിച്ചു നിന്നിരുന്നവനെപ്പോലെയും ശരീരത്തില്‍ നിന്നിളകാതിരുന്നപ്പോഴും ഇന്ദ്രിയങ്ങള്‍ക്ക് എത്താന്‍ കഴിയുന്നതിനും അപ്പുറത്തു പോയിരുന്നവനെപ്പോലെയുമാണ് മഹര്‍ഷിയെ എന്നും കാണുവാനിടയായിട്ടുള്ളത്.
നിത്യചൈതന്യയതി
ഉണര്‍വ്വിന്റെ ലോകത്ത് ഉണര്‍വ്വോടെ ജീവിച്ച ഒരു മനുഷ്യന്റെ അസാധാരണ ജീവിതം. ആത്മീയലോകം അനുഭവിച്ചറിയേണ്ട സഹജമായ വഴി രമണമഹര്‍ഷിയില്‍ പ്രകാശിച്ചു നില്‍ക്കുന്നു.
ആ പൊരുളിലേക്ക് വെളിച്ചം വീശുന്ന ഒരു കൈവിളക്കാണ് ഈ പുസ്തകം. ആത്മസാക്ഷാത്ക്കാരത്തിന്റെ സാധാരണത്വം മഹര്‍ഷിയിലൂടെ അനുഭവിച്ചറിയാനുള്ള ഒരു എളിയശ്രമം.