Description
ദൃശ്യകലയിലെ ജെന്‍ഡര്‍ രാഷ്ട്രീയം
കവിത ബാലകൃഷ്ണന്‍
ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള പലതരം ‘കലാകാരിത്ത’ങ്ങളിലേക്ക് കവിത ബാലകൃഷ്ണന്‍ നടത്തുന്ന സ്വതന്ത്രമായ അന്വേഷണമാണ് ഈ പുസ്തകം. ജീവിച്ചിരിക്കുന്നവരും കടന്നുപോയവരുമായ ചിത്രകാരികളുമായി അവരുടെ വ്യതിരിക്തതകളിലും സമാനതകളിലും ‘കലാചരിത്രം’ എന്ന ആശയം കൊണ്ട് ഇടപെട്ട് പങ്കുവെക്കാവുന്ന ഒരു മൈത്രിയാണ് കവിതയുടെ പ്രചോദനം. ഇതില്‍ പറയുന്ന ‘കലാകാരി’, കലാകാരന്‍ എന്ന പദത്തിന്റെ സ്ത്രീലിംഗമല്ല. മനുഷ്യന്‍ എന്ന ജീവിവംശത്താല്‍, അതില്‍ത്തന്നെ പുരുഷന്റെ മേധാവിത്തത്താല്‍ ഭാഗികമായി നിര്‍മ്മിക്കപ്പെട്ടതും അതിനാല്‍ അങ്ങനെ ദൃശ്യമാകുന്നതും ലഭ്യമാകുന്നതുമായ ലോകത്തില്‍, വളരെ ചരിത്രപരമായും ആപേക്ഷികമായും പ്രവര്‍ത്തനക്ഷമമാകുന്ന ഒരു ആശയമാണ് കവിത മുന്നോട്ടുവെയ്ക്കുന്ന ‘കലാകാരി’.