Description
വര്‍ഗ്ഗീയവിദ്വേഷമായും രാഷ്ട്രതന്ത്രമായും മാറുന്ന
വിശ്വാസങ്ങളെയും നിരാകരിക്കുന്ന, പൗരോഹിത്യത്തെ
അവിശ്വസിക്കുകയും ദൈവവില്‍പ്പനക്കാര്‍ക്ക് ഭ്രഷ്ട്
കല്‍പ്പിക്കുകയും ചെയ്യുന്ന ഭക്തികവിതകളുടെ സമാഹാരം. സൂര്‍ദാസ്, മീരാബായി, നാമദേവന്‍, രാജായി,
ജ്ഞാനദേവന്‍, മുക്താബായി, കന്ഹോപത്ര,
സോയരാബായി, ഷാ അബ്ദുല്‍ ലത്തീഫ്, ഗംഗാസതി,
രാമപ്രസാദ് സെന്‍, നരസി മേത്ത, ചണ്ഡീദാസ്,
ഗുരു നാനാക്ക്, നമ്മാഴ്വാര്‍, കാരയ്ക്കര് അമ്മയാര്,
ഗംഗാംബിക, ചൗഡയ്യ, വീരമ്മ, ലിംഗമ്മ…
തുടങ്ങി നാല്പത്തിയൊന്പതു കവികളുടെ രചനകള്‍.ഭക്തികവിതാ പരമ്പരയിലെ അഞ്ചാമത്തെ സമാഹാരം.
മലയാളത്തിന്റെ പ്രിയ കവിയുടെ പരിഭാഷ.