Description
തമ്പി ആന്റണി
അമേരിക്കന്‍ പ്രവാസിയായ എഴുത്തുകാരന്റെ ചുറ്റുമുള്ള മനുഷ്യരുടെ വൈകാരിക അനുഭവങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍, അവ ആധുനികജീവിതത്തിന്റെ പരിസരങ്ങളായി മാറുന്നു. പഴമയും പുതുമയും ഉള്‍ച്ചേരുന്ന അനുഭവങ്ങളാണ് ഇക്കഥകള്‍. അമേരിക്കയുടെയും കേരളത്തിന്റെയും സാമൂഹിക, സാംസ്‌കാരികത അവതരിപ്പിക്കുന്ന കഥകളില്‍ മിണ്ടാപ്രാണികളുടെ നിഷ്‌കളങ്ക സ്‌നേഹമുണ്ട്. വികലാംഗനായ മെക്‌സിക്കന്‍കാരനുണ്ട്. കോടതികളുണ്ട്. പൊലീസന്വേഷണങ്ങളുണ്ട്. ഒറ്റപ്പെട്ട ജീവിതങ്ങളുമുണ്ട്. വാവരൂ, ഊരുതെണ്ടി, ആല്‍ക്കട്രാസ്, താമരൈമുത്ത്, അ പു ക, കാഡിലാക് കുഞ്ഞച്ചന്‍ തുടങ്ങിയ നവീനവും ആകര്‍ഷണീയതയുമുള്ള കഥകളുടെ സമാഹാരം.