Description
കോട്ടയം പുഷ്പനാഥിന്റെ മൂന്നോ നാലോ പുസ്തകങ്ങളെ ഞാന്‍ വായിച്ചിട്ടുള്ളൂ. കുറ്റാന്വേഷണസാഹിത്യത്തോട്
താത്പര്യം ജനിപ്പിച്ചത് ആ പുസ്തകങ്ങളാണ്. അവിടെ
നിന്നാണ് ഷെര്‍ലക് ഹോംസിലേക്ക് ചുവടുവെക്കുന്നത്. ‘ചുവന്ന അങ്കി’ എന്ന നോവല്‍ ഇപ്പോഴും ഓര്‍മ്മയില്‍
തെളിഞ്ഞുനില്ക്കുന്നു.
-ലാജോ ജോസ്
ട്രാന്‍സില്‍വാനിയയിലെ കാര്‍പാത്യന്‍ മലനിരകളില്‍
വിരാജിക്കുന്ന ഡ്രാക്കുളപ്രഭുവിനെ പരിചയപ്പെടുത്തുകയും മുന്നൂറിലധികം നോവലുകളിലൂടെ കുറ്റാന്വേഷണ
സാഹിത്യത്തിന്റെ ആകാംക്ഷാഭരിതമായ
വഴിത്തിരിവുകളിലേക്ക് മലയാളിവായനക്കാരെ കൊണ്ടു
പോകുകയും ചെയ്ത കോട്ടയം പുഷ്പനാഥിന്റെ
ജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകം.
പുഷ്പനാഥെന്ന അദ്ധ്യാപകന്, പുഷ്പനാഥിന്റെ പ്രശസ്ത നോവലുകള്‍ രൂപംകൊണ്ട കഥകള്‍ തുടങ്ങി അദ്ദേഹത്തിന്റെ സമഗ്രജീവിതചിത്രം ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നു. ഒപ്പം
പുഷ്പനാഥിന്റെ വ്യത്യസ്തമായ മൂന്നു കഥകളും.
അപസര്‍പ്പകസാഹിത്യത്തെ മലയാളത്തില്‍
ജനപ്രിയമാക്കിയ എഴുത്തുകാരന്റെ ജീവചരിത്രം