Description
രാജീവ് പുലിയൂര്‍
കെ.പി.എ.സി. സുലോചന എന്ന ഗായികയും നടിയും കടന്നുപോയ ജീവിതവഴികള്‍ കേരളത്തിലെ വിപ്ലവപ്രസ്ഥാനം നടന്നുപോയ വഴികള്‍ തന്നെയാണ്. കേരള സമൂഹത്തിന്റെ പരിവര്‍ത്തനോന്മുഖമായ ഒരു കാലത്തെ അടയാളപ്പെടുത്തിയ നാടകമായിരുന്നു നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. കെ.പി.എ.സി. സുലോചന എന്ന നടിയുടെ ജീവിതരേഖകള്‍ കുറിച്ചിടുമ്പോള്‍ അത് ആ കാലഘട്ടത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ ചരിത്രമാകുന്നു. പൊന്നരിവാള്‍ അമ്പിളിയില്‍ എന്ന പുസ്തകം ആ മഹത്തായ കലാകാരിയുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങളെ തീക്ഷ്ണമായി അവതരിപ്പിക്കുന്നു. ജീവിതവും നാടകവും ഗാനങ്ങളും രാഷ്ട്രീയവും എപ്രകാരമാണ് ഒരു വ്യക്തിയില്‍ ഒരു കാലഘട്ടത്തിന്റെ മുഴക്കമായി മാറിയത്, അതിന്റെ മാറ്റൊലികള്‍ എങ്ങനെയാണ് കാലാതിര്‍ത്തികള്‍ ഭേദിച്ച് തലമുറകള്‍ ഏറ്റെടുക്കുന്ന സാംസ്‌കാരിക അനുഭവമായി മാറിയത് എന്ന് സുലോചനയുടെ ജീവചരിത്രകാരന്‍ കുറിച്ചിടുന്നു. കേവലമായ ജീവചരിത്രമല്ല സാംസ്‌കാരികമായ ജീവചരിത്രമാണിത്. ഒരു വ്യക്തി ഒരു പ്രസ്ഥാനത്തിന്റെ ശബ്ദമായി മാറിയ അത്ഭുതകഥ. കെ.പി.എ.സി.യുടെ നാടകഗാനങ്ങള്‍ ഈ പുസ്തകത്തില്‍ ശബ്ദരൂപത്തില്‍ത്തന്നെ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.