Description
ഷൈന
ആധുനിക ജീവിത പരിസരങ്ങളില്‍നിന്നും ഉരുവം കൊള്ളുന്ന സംഘര്‍ഷങ്ങളുടെയും സമന്വയങ്ങളുടെയും ഭൂമികയാണ് ചരരാശി എന്ന നോവലിലെ പൈപ്പിന്‍കുന്ന് കോളനി. വികസന പ്രതീകങ്ങളായി കടന്നുവരുന്ന പാതയും പൈപ്പിന്‍ചോടും ഈ നോവലിലെ സവിശേഷ ഇടങ്ങളാണ്. മനുഷ്യര്‍ സ്‌നേഹത്തിനൊപ്പം ഉല്പാദിപ്പിക്കുന്ന വിദ്വേഷത്തിനും ഇടമുണ്ടിവിടെ. അടിത്തട്ടിലെ മനുഷ്യരുടെ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരമാണീ കൃതി. പ്രാദേശിക മൊഴിവഴക്കങ്ങളുടെ ചാരുത ഈ കൃതിയെ സവിശേഷമാക്കുന്നു.
സന്തോഷ് ജോഗി പ്രഥമ നോവല്‍ പുരസ്‌കാരം നേടിയ കൃതി.