Description
മാണിക്കോത്ത് രാമുണ്ണി നായര്‍ എന്ന എം.ആര്. നായര്‍ 1934 മുതല്‍ 1943 വരെ ‘സഞ്ജയന്’ എന്ന പേരില്‍ എഴുതിയ നര്‍മരചനകളില്‍ നിന്ന് ഏറ്റവും രസകരമായ കഥകള്‍ മാത്രം തിരഞ്ഞെടുത്ത് സമാഹരിച്ചിരിക്കുന്ന പുസ്തകം. ഒപ്പം, സഞ്ജയന്റെ പൊട്ടിച്ചിരിപ്പിക്കുന്ന അനേകം നേരമ്പോക്കുകളും.
എണ്‍പതോളം വര്ഷങ്ങള്ക്കപ്പുറമാണ് സഞ്ജയന്റെ എഴുത്ത്. പക്ഷേ, ഈ ‘വാട്ട്സാപ്പി’ന്റെ കാലത്തും വായനക്കാരെ ഓര്‍ത്തോര്‍ത്തു ചിരിപ്പിക്കാനും ആ ചിരിയെ ചിന്തയുടെ അതിരു കടത്തി വിടാനും കഴിയുന്നുവെന്നത് സഞ്ജയനെ ശരിക്കും ഒരു അത്ഭുതമാക്കുന്നുണ്ട്.