Book EDATATA NARAYANAN: PATHRAPRAVARTHANAVUM KAALAVUM
EDATATA-NARAYANAN-PATHRAPRAVARTHANAVUM-KAALAVUM2
Book EDATATA NARAYANAN: PATHRAPRAVARTHANAVUM KAALAVUM

എടത്തട്ട നാരായണന്‍: പത്രപ്രവര്‍ത്തനവും കാലവും

200.00

Out of stock

Author: RAMKUMAR P Category: Language:   MALAYALAM
Specifications Pages: 155
About the Book

പി. രാംകുമാർ

ഇന്ത്യൻ മാധ്യമലോകത്ത് ഒരു അവധൂതനെപ്പോലെ കടന്നുപോയ എടത്തട്ട നാരായണൻ എന്ന തലശേരിക്കാരനേക്കുറിച്ച് നമ്മൾ അറിയാത്ത, നമ്മൾ അറിയേണ്ടുന്ന ഒരുപാടൊരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ലോകമറിയാതെ പോയതിന് നാരായണൻ മാത്രമല്ല കുറ്റക്കാരൻ; അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും നാരായണനു ശേഷം വന്ന തലമുറയിലെ മാധ്യമ പ്രവർത്തകരും ഒരുപോലെ ഉത്തരവാദികളാണ്. ആ തെറ്റ് ഇപ്പോൾ രാംകുമാർ എന്ന ഇളംമുറക്കാരൻ തിരുത്തിയിരിക്കുന്നു, എടത്തട്ട നാരായണന്റെ ജീവിതവും കാലവും അടയാളപ്പെടുത്തുന്ന ഉത്കൃഷ്ടമായ ഈ ഗ്രന്ഥത്തിലൂടെ.
– പി. പി. ബാലചന്ദ്രൻ

ഇത് എടത്തട്ട നാരായണൻ എന്ന പത്രപ്രവർത്തകന്റെ ജീവചരിത്രം മാത്രമല്ല. ഇത് ഒരു കാലത്തെ ഇന്ത്യയുടെ രാഷ്ടചരിത്രമാണ്, രാഷ്ട്രീയചരിത്രമാണ്, പത്രപ്രവർത്തന ചരിത്രമാണ്. ജീവചരിത്രങ്ങൾ കഥാപുസ്തകം പോലെ രസിച്ചു വായിക്കുന്ന ഒരാളുടെ ഇഷ്ടവിഷയം
പത്രപ്രവർത്തനം കൂടിയാവുമ്പോൾ സ്വാഭാവികമായും ജന്മമെടുക്കുന്ന ഒരപൂർവ സൃഷ്ടിയാണ് ഈ പുസ്തകം.
– വി. എൻ. രാംകുമാർ

ഇന്ത്യൻ പത്രപ്രവർത്തരംഗത്ത് എടത്തട്ടയോളം ചരിത്രം പേറുന്ന മറ്റൊരാളില്ല. നീണ്ട അര നൂറ്റാണ്ട് അദ്ദേഹം സജീവ പത്രപ്രവർത്തകനായിരുന്നു, സ്വാതന്ത്ര്യസമരസേനാനിയായിരുന്നു, ദേശീയ തലത്തിലുള്ള ഇടതുപക്ഷപത്രത്തിന്റെ സ്ഥാപക പ്രതാധിപരായിരുന്നു, കേരളത്തിനഭിമാനിക്കാവുന്ന തരത്തിൽ ശ്രദ്ധിക്കപ്പെട്ട മലയാളിയായിരുന്നു. എന്നിട്ടും എടത്തട്ട മലയാളികൾക്ക് അപരിചിതനാകുന്നിടത്താണ് ഈ പുസ്തകത്തിന്റെ പ്രസക്തി.
– വി. ആർ. ജ്യോതിഷ്

The Author

Description