Description
സെബാസ്റ്റ്യന്‍ പള്ളിത്തോട്
ഇങ്ങനെയും ഒരു കുട്ടി ഇവിടെ ജീവിച്ചിരുന്നു. ആറ് വര്‍ഷവും പതിനൊന്ന് മാസവും മാത്രമേ ആ കുട്ടി ഭൂമിയില്‍ ഉണ്ടായിരുന്നുള്ളൂ. ഇതിനിടയില്‍ വരച്ചുവെച്ചത് ചെറുതും വലുതുമായ ഇരുപതിനായിരത്തോളം ചിത്രങ്ങള്‍. ക്ലിന്റിന്റെ ചിത്രപ്രദര്‍ശനങ്ങള്‍ കണ്ടിട്ട് പലരും പണിപ്പെട്ട് മിഴിനീരൊപ്പുകയായിരുന്നു. ചിത്രവര്‍ണ്ണങ്ങളുടെ ലോകത്ത് ഒരു മാലാഖയുടെ മനസ്സോടെ അവന്‍ പറന്നുനടന്നു. തന്റെ സ്വന്തം ലോകത്തിന്റെ സൃഷ്ടികര്‍ത്താവായി ജീവിച്ചു. ഒരു തരളിതനിദ്രയായി മൃത്യു വന്ന് അവനെ പുല്കി. അവന്റെ അമ്മ അപ്പോള്‍ ക്രൂശിതനായ ക്രിസ്തുവിന്റെ കഥ മകനോട് പറയുന്നുണ്ടായിരുന്നു. രണ്ട് പെരുംകള്ളന്മാരുടെ നടുവില്‍ ക്രൂശിതനായ ക്രിസ്തു. പ്രാണന്‍ വെടിയുന്നതിനുമുമ്പ് അവന്‍ അവസാനമായി കേട്ട കഥ. ഏത് സ്വര്‍ഗ്ഗത്തിലേക്കായിരിക്കും അവന്‍ പറന്നുപോയത്.
Reviews
There are no reviews yet.