Description
ആര്‍. സിന്ധു
സാഗരത്തോളം വ്യഥകളുടെ തീരത്തിരുന്ന്, ചരരാശിയില്‍പ്പെട്ടു പോയൊരു ജീവിതത്തിന് ചേക്ക തേടിയായിരുന്നു ഈ യാത്ര അത്രയും. ഒരു വിഭ്രാമകദൃശ്യം പോലെ സുതാര്യമായ വെളിച്ചം നിബിഡമായ അന്ധകാരത്തിന് വഴിത്താര തീര്‍ക്കുന്നു. രാച്ചെല്ലുമ്പോഴത് തീക്ഷ്ണമാകുന്നു. നിയതപഥത്തിലൂടെ ഒഴുകുന്ന ജീവിതം അതിന്റെ ഉദ്വിഗ്‌നതകളിലേക്കും നിസ്സാന്ത്വനങ്ങളിലേക്കും മേഘശാഖികളിലൂടെ സഞ്ചരിക്കുന്നു. പ്രഭാതത്തില്‍ ഇതള്‍ വിരിയുന്ന ഒരു വെണ്‍താമര പൂവാണെങ്കില്‍ സായാഹ്നത്തില്‍ കൂമ്പി പോകുന്ന നീല താമരയാണത്. മുപ്പത്തിയഞ്ചുവര്‍ഷത്തെ ചൈതന്യനിര്‍ഭരമായ മൗനം. ആ മൗനത്തിലേക്ക് ഒഴുകിയെത്തിയ മണിനാദം. മുനിഞ്ഞു കത്തുന്ന മണ്‍ചെരാതുകള്‍ ചിറകുവിരിച്ച് വിണ്ണിലേക്കുയരുന്നു. കിളികളുടെ മൃദുശ്രുതികള്‍ മന്ദതാളം തീര്‍ക്കുന്നു. സ്വപ്‌നശീതളമായ ഒരു വായനാനുഭവം.