Description
ഗിരീഷ് പുത്തഞ്ചേരി
ജീവിതവും പാട്ടോര്‍മ്മകളും
ലിജസൂര്യ
‘ഹൃദയത്തില്‍ നേരത്തെ എഴുതിയത്, അതിവേഗം പകര്‍ത്തിയെടുക്കുന്നതുപോലെയാണ് ഗിരീഷിന്റെ പാട്ടെഴുത്ത്. വരിയില്‍ നിന്നും വരിയിലേക്കുള്ള അനുസ്യൂതിയില്‍ ആലോചനാ സമയങ്ങളൊന്നുമില്ല. രണ്ടായിരത്തോളം പാട്ടുകളെഴുതി നാല്‍പ്പത്തി ഒന്‍പതാമത്തെ വയസ്സില്‍ നെഞ്ചിലെ മണ്‍വിളക്ക് കെട്ട് മടങ്ങിയ ഗിരീഷ് വാഗ്ദേവിയെ ശരിക്കും ഉപാസിച്ചു. ഭാവിയിലെ പാട്ടു ഗവേഷകര്‍ക്ക് ഈ പുസ്തകം പുതിയ പാഠങ്ങളും അനുഭൂതിസാരവും നല്‍കും.’
-വി.ആര്. സുധീഷ്