Description
നര്‍ത്തകിമാര്‍ അവള്‍ക്കു ചുറ്റും അണിനിരന്നു. സംഗീതത്തിന്റെ അകമ്പടിക്കൊത്ത് ചുവടുകള്‍ വെച്ച് അവള്‍ സ്റ്റേജിന്റെ
മദ്ധ്യത്തിലെത്തി. അരങ്ങുണര്‍ന്നു. തൊട്ടാവാടിയും
അന്തര്‍മുഖിയും ഏകാകിയുമായ ഒരു കൗമാരക്കാരി,
ബുദ്ധിമതിയും ആകര്‍ഷകയും ഐശ്വര്യവതിയുമായ ഒരു
അഭിസാരികയായി പരിണമിച്ച നിമിഷങ്ങളായിരുന്നു അവ.
അന്നുമുതല്‍ മുനിയ പല്ലവി സിങ് എന്ന പേരില്‍ അറിയപ്പെട്ടു.
മുംബൈയിലെ നിശാനര്‍ത്തനശാലകളുടെ മായികവും
ദുരൂഹവുമായ ലോകത്തേക്ക് വെളിച്ചം വീശുന്ന നോവല്‍.
പ്രഹേളികനിറഞ്ഞ, നിരവധി രേഖകളും അറിവുകളും ശേഖരിച്ചു പഠിച്ചു തയ്യാറാക്കിയ ഒരു സൂക്ഷ്മലോകം ഇതില്‍ അനാവരണം ചെയ്യപ്പെടുന്നു. ജിജ്ഞാസയും ഭാവനയും യാഥാര്‍ത്ഥ്യവും
കല്‍പ്പനയും അസാധാരണ മിഴിവോടെ സ്‌തോഭജനകമായി
ഈ നോവലില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
മുംബൈ ബാറിലെ നിശാനര്‍ത്തകിയുടെ ജീവിതകഥ