Description
ഗീത തോട്ടം
ചുറ്റും കണ്ടതും സ്വയമറിഞ്ഞതും ഇതിൽ ഉൾച്ചേർന്നിട്ടുണ്ടാവാം. കലയുടെ മാന്ത്രികക്കണ്ണാടിയിലൂടെ നോക്കിക്കണ്ടതിനാൽത്തന്നെ കാഴ്ചകളിൽ ഏറ്റക്കുറച്ചിലുകളുണ്ടാവാം. പ്രണയവും ദുഃഖവും എഴുതുമ്പോൾ വാക്കുകൾക്ക് പിന്നാലെ സ്വപ്നാടകയെപ്പോലെ പലപ്പോഴും ഞാൻ നടന്നുപോയിരുന്നു. പ്രണയത്തിന്റെ ഗിരിശൃംഗങ്ങളിലും കദനത്തിന്റെ ആഴങ്ങളിലും ജീവിതാശയുടെ നേരിയ പിടിവള്ളിയിൽ തൂങ്ങിയാടി ട്രപ്പീസുകളിക്കുന്ന കഥാപാത്രങ്ങൾ പ്രണയവും ദുഃഖവും രതിയും മൃതിയും ഒരേ താളിന്റെ ഇരുപുറങ്ങളാണെന്ന് എന്നോടു പറഞ്ഞു. അവരുടെ വാക്കുകളിൽ ഞാനതു പകർത്താൻ ശ്രമിച്ചു. കവിവാക്കുകളിൽ പറഞ്ഞാൽ “അറിഞ്ഞതിൽപ്പാതി’ പോലും പറയാനായിട്ടില്ല.