Description
സമ്പാദകന്‍: ഡോ. അരവിന്ദന്‍ വല്ലച്ചിറ
മലയാള സിനിമ പിറവിയെടുത്ത 1928 മുതല്‍ 90 വയസ്സു തികഞ്ഞ 2018 വരെയുള്ള കാലയളവിലെ മുഴുവന്‍ ചലച്ചിത്രങ്ങളുടെയും വിവരങ്ങളും ഫോട്ടോകളും പോസ്റ്ററുകളും ഉള്‍പ്പെടുത്തിയ ബൃഹദ്ഗ്രന്ഥത്തിന്റെ ആദ്യവോള്യമാണിത്. ആദ്യത്തെ 50 വര്‍ഷങ്ങളിലെ ചലച്ചിത്രങ്ങളുടെ വിശദാംശങ്ങളാണ് ഈ വോള്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്നുള്ള 40 വര്‍ഷങ്ങളിലെ ചലച്ചിത്രചരിത്രത്തിന്റെ നാള്‍വഴികള്‍ രണ്ടു വോള്യങ്ങളായി പുറത്തിറങ്ങും. സിനിമ ഒരു ദേശത്തിന്റെ സാംസ്‌കാരിക ഉല്‍പ്പന്നമായതിനാല്‍ അത് സാമൂഹിക ചരിത്രത്തിന്റെ ഭാഗമാണ്. കേരളീയ സമൂഹം പിന്നിട്ടുപോന്ന വഴികള്‍ തിരഞ്ഞുപോവുന്ന ചരിത്രകുതുകികള്‍ക്കും ചലച്ചിത്രഗവേഷകര്‍ക്കും ചലച്ചിത്രകലയെ ഭൂതകാലാഭിരതിയോടെ നെഞ്ചിലേറ്റുന്ന സിനിമാപ്രേമികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ ഗ്രന്ഥം.