Description
കുർബാൻ സൈദ്
പരിഭാഷ: എസ്.എ. ഖുദ്‌സി
ലോകപ്രസിദ്ധമായ അസർബൈജാൻ നോവൽ. ഏറെ സവിശേഷതകളുള്ള നോവൽ ഇതിനകം 30ലധികം ലോകഭാഷകളിലേക്ക് തർജമചെയ്യപ്പെട്ടു. 100 ലധികം എഡിഷനുകൾ പുറത്തിറങ്ങി.
റഷ്യ, ജോർജ്ജിയ, ഇറാൻ, തുർക്കി, അർമേനിയ എന്നീ നാടുകളാൽ ചുറ്റപ്പെട്ട എണ്ണസമ്പന്നമായ ഈ കൊക്കേഷ്യൻ നാട് പലകാലങ്ങളിലായി
റഷ്യൻ സാർ ഏകാധിപത്യത്തിനും പേർഷ്യയുടെയും തുർക്കിയുടെയും ഇതര യൂറോപ്യൻ നാടുകളുടെയും കടന്നാക്രമണങ്ങൾക്കും ഇരയായിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധമാണ് നോവലിന്റെ കാലം. ബക്കുവിലെ പുരാതനവും സ്വാധീനവുമുള്ള പ്രഭുകുടുംബത്തിൽപെട്ട ഷിയാ മുസ്ലിം യുവാവും ജോർജ്ജിയൻ യാഥാസ്ഥിതിക ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് വിഷയം. നോവൽ ആ നാടിന്റെ അന്നത്തെ ചരിത്രം തന്നെയായി മാറുകയും കഥാതന്തു ആഗോളമാനം കൈവരിക്കുകയും ചെയ്യുന്നു. അസാധാരണമായ പാരായണാനുഭവം.