Description
ഡോ. പി.പി. വിജയന്‍
ഉയര്‍ന്ന കുടുംബത്തില്‍ നല്ല സാഹചര്യത്തില്‍ ജനിച്ചിട്ടും, നല്ല വിദ്യാഭ്യാസമുണ്ടായിട്ടും, ചിലര്‍ ജീവിതത്തില്‍ പൂര്‍ണമായി പരാജയപ്പെടുന്നു. അതേസമയം ദാരിദ്ര്യത്തില്‍ ജനിച്ച് പഠനം പകുതിവഴിയില്‍ നിര്‍ത്തിയ മറ്റു ചിലരുടെ പേരുകള്‍ ഫോര്‍ബ്‌സിന്റെ ബില്യണെയര്‍ ലിസ്റ്റില്‍ വരുന്നു.
അനേകം പേര്‍ ബിസിനസ് ചെയ്ത് പരാജയപ്പെടുന്നു. മറ്റു ചിലരാകട്ടെ ബിസിനസ് ചെയ്ത് വന്‍ വിജയം കൊയ്യുന്നു.
ചിലര്‍ക്ക് എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും എല്‍.ഡി. ക്ലാര്‍ക്ക് പോലുമാകാന്‍ കഴിയുന്നില്ല. എന്നാല്‍ മറ്റു ചിലര്‍ക്കാകട്ടെ ഒരു സൗകര്യവുമില്ലാതിരുന്നിട്ടും ഐ.എ.എസും ഐ.പി.എസും നേടാന്‍ സാധിക്കുന്നു.
ഒരു കുടുംബത്തില്‍ പിറന്ന സഹോദരിമാരിലൊരാള്‍ നേരത്തെ വിവാഹിതയായി സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു. മറ്റേയാള്‍ക്ക് ഇതുവരെ ഒരാലോചനയും വരുന്നില്ല.
ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ള സുഹൃത്തുക്കളിലൊരാള്‍ വലിയൊരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവായിത്തീരുന്നു. മറ്റേയാള്‍ ഇപ്പോഴും തൊഴില്‍രഹിതന്‍…
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? നിങ്ങള്‍ക്കറിയേണ്ടേ?
ഈ വിജയത്തിന്റെ രഹസ്യം രാജ്യാന്തരപ്രശസ്ത മൈന്‍ഡ് ട്രെയ്‌നറും സക്‌സസ് കോച്ചും ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ ഡോ.പി.പി. വിജയന്‍ ഈ പുസ്തകത്തില്‍ അനാവരണം ചെയ്യുന്നു.
ജീവിതത്തില്‍ ഉയര്‍ന്ന വിജയം ആഗ്രഹിക്കുന്നവരൊക്കെ വായിച്ചിരിക്കേണ്ട കൃതി.
Reviews
There are no reviews yet.