Description
എഡിറ്റര്‍: അനില്‍കുമാര്‍ തിരുവോത്ത്
ആയുസ്സില്‍ എഴുപതും അഭിനയത്തില്‍ അമ്പതും പൂര്‍ത്തിയാക്കിയ നടനെ വിവിധ നോട്ടസ്ഥലത്തുനിന്ന് നിരവധി പേര്‍ നോക്കുന്നതാണ് ഈ പുസ്തകം.
”മമ്മൂട്ടി ഇവിടുത്തെ, നമ്മുടെ സാമൂഹിക ചരിത്രത്തിന്റെ തന്നെ ഒരു ഭാഗമാണ്. വെറുമൊരു നടന്‍, കുറെ അവാര്‍ഡുകള്‍ വാങ്ങിയ നടന്‍ മാത്രമല്ല. മമ്മൂട്ടിയെ ആരാധിക്കുന്നവര്‍ എന്നൊക്കെ പറഞ്ഞാല്‍ വെറുമൊരു താരാരാധനയുടെ അപ്പുറത്തുള്ളവരാണ്. സിനിമയൊക്കെ സംസ്‌കാരികചരിത്രത്തിന്റെ ഭാഗം തന്നെയാണല്ലോ. മമ്മൂട്ടി അതിന്റെ ഭാഗമായിട്ട് നിലനില്‍ക്കുന്നു. ഇന്നും പ്രൊഡ്യൂസര്‍മാരും സംവിധായകരും പ്രേക്ഷകരുമൊക്കെ മമ്മൂട്ടിക്കുവേണ്ടി കാത്തിരിക്കുന്നു. അതൊരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സൗഭാഗ്യവും നേട്ടവുമാണ്. ഇതൊന്നും എളുപ്പം ഉണ്ടായതല്ല എന്നാണ് ഞാന്‍ പറയുന്നത്. അതിനു വേണ്ടിയുള്ള അധ്വാനവും ആത്മാര്‍പ്പണവും എല്ലാം കൂടിച്ചേര്‍ന്നിട്ടുള്ളതുകൊണ്ടാണ് ഇത്രയും കാലം ഇങ്ങനെ തിളങ്ങി നില്‍ക്കുകയും ഭരിക്കുകയും ചെയ്യാന്‍ സാധിക്കുന്നത്…”
-എം.ടി. വാസുദേവന്‍ നായര്‍